ഇ​ന്ത്യ​ൻ സൈ​ന്യം ബം​ഗ്ലാ​ദേ​ശി​ന് പ​രി​ശീ​ല​നം നേ​ടി​യ കു​തി​ര​ക​ളെ​യും നാ​യ്ക്ക​ളെ​യും കൈ​മാ​റി

10:00 PM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം പ​രി​ശീ​ല​നം നേ​ടി​യ 20 സൈ​നി​ക കു​തി​ര​ക​ളെ​യും കു​ഴി​ബോം​ബ് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന നാ​യ്ക്ക​ളെ​യും ബം​ഗ്ലാ​ദേ​ശി​ന് കൈ​മാ​റി. ഈ ​നാ​യ്ക്ക​ളെ​യും കു​തി​ര​ക​ളെ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ബം​ഗ്ലാ​ദേ​ശ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്ത്യ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ചെ​ക്ക് പോ​സ്റ്റി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ബ്രി​ഗേ​ഡി​യേ​ർ ജെ.​എ​സ് ചീ​മ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യു​ടെ സൈ​നി​ക നാ​യ്ക്ക​ളു​ടെ പ്ര​ക​ട​നം പ്ര​ശം​സ​നീ​യ​മാ​ണ്. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബം​ഗ്ലാ​ദേ​ശ് പോ​ലു​ള്ള സൗ​ഹൃ​ദ രാ​ജ്യ​ത്തി​ന് ഹാ​യം ന​ൽ​കാ​ൻ ഇ​ന്ത്യ എ​പ്പോ​ഴും ത​യാ​റാ​ണ്. കൈ​മാ​റി​യ നാ​യ്ക്ക​ൾ, വ​ള​രെ മി​ക​ച്ച​വ​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.