വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സം ന​ഷ്ട​മാ​യി: പ്ര​കാ​ശ് അം​ബേ​ദ്ക​ർ

08:41 PM Nov 11, 2020 | Deepika.com
ഒൗ​റം​ഗ​ബാ​ദ്: വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സം ന​ഷ്ട​മാ​യെ​ന്ന് വ​ഞ്ചി​ത് ബ​ഹു​ജ​ൻ അ​ഘാ​ഡി (വി​ബി​എ) നേ​താ​വ് പ്ര​കാ​ശ് അം​ബേ​ദ്ക​ർ.

ഇ​പ്പോ​ൾ​ത​ന്നെ നി​ര​വ​ധി പാ​ർ​ട്ടി​ക​ൾ ഇ​വി​എ​മ്മു​ക​ൾ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഹാ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണു ജ​ന​ങ്ങ​ൾ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.