ന്യൂഡൽഹി: ജെഡിയു നേതാവ് നിതീഷ് കുമാർ ബിജെപിയുടെ എൻഡിഎ സഖ്യത്തിൽനിന്നും പുറത്തുവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നിതീഷ് എൻഡിഎ വിട്ട് ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രതികരണം.
ബിജെപി മുന്തിരിവള്ളിപോലെയാണ്. ഇത് മറ്റൊരു മരത്തെ ആശ്രയിക്കും. മരം ഉണങ്ങുന്നതുവരെ അത് തഴച്ചുവളരും. നിതീഷും ലാലുവും ഒന്നിച്ചുപൊരുതി. അദ്ദേഹം ജയിലിൽപോയി.
ബിജെപി-ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് തേജശ്വിയെ മുഖ്യമന്ത്രിയാക്കുക. മുന്തിരിവള്ളിയെപ്പോലുള്ള ബിജെപിയെ ബിഹാറിൽ വളരാൻ അനുവദിക്കരുതെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
എൻഡിഎ ഉപേക്ഷിക്കുക, തേജസ്വിയെ മുഖ്യമന്ത്രിയാക്കുക; നിതീഷിനെ ഉപദേശിച്ച് ദിഗ്വിജയ്
07:14 PM Nov 11, 2020 | Deepika.com