കോ​വി​ഡി​നെ​തി​രെ സ്പു​ട്നി​ക് 92 ശ​ത​മാ​നം ഫ​ല​പ്ര​ദം; അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ

06:26 PM Nov 11, 2020 | Deepika.com
മോ​സ്‌​കോ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ സ്പു​ട്നി​ക് 92 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ. വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്സി​ൻ ഫ​ല​പ്ര​മാ​ണെ​ന്ന് റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ട​ത്.

നി​ല​വി​ല്‍ വാ​ക്‌​സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ബെ​ലാ​റ​സ്, യു​എ​ഇ, വെ​ന​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വാ​ക്‌​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട, മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്നു​ണ്ട്.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ക്സി​നേ​ഷ​നി​ൽ (ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ല) വാ​ക്സി​ൻ സ്വീ​ക​രി​ച്ച 10,000 പേ​രി​ൽ​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 90 ശ​ത​മാ​ന​ത്തി​ല​ധി​കം ഫ​ല​പ്രാ​പ്തി​യു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തി​രി​ക്കു​ന്ന​ത്.

മോ​സ്‌​കോ​യി​ലെ 29 ക്ലി​നി​ക്കു​ക​ളി​ലാ​യി ആ​കെ നാ​ല്‍​പ്പ​തി​നാ​യി​രം പേ​രി​ലാ​ണ് വാ​ക്‌​സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്നി​ലൊ​ന്നു പേ​ര്‍​ക്ക് സ​ജീ​വ ഘ​ട​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടി​ല്ല.

സ്പു​ട്‌​നി​ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​വ​ര്‍​ക്ക്, സ​ജീ​വ ഘ​ട​കം അ​ട​ങ്ങി​യ വാ​ക്‌​സി​ന്‍ ന​ല്‍​കാ​ത്ത​വ​രെ​ക്കാ​ള്‍ 92 ശ​ത​മാ​ന​ത്തോ​ളം കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നാ​ണ് റ​ഷ്യ​ന്‍ ഡ​യ​റ​ക്ട് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്റ് ഫ​ണ്ടി​ന്‍റെ (ആ​ര്‍​ഡി​ഐ​എ​ഫ്) ന്‍റെ അ​വ​കാ​ശ വാ​ദം.