തേ​ജ​സ്വി ന​ല്ല കു​ട്ടി, എ​ന്നാ​ൽ ഭ​രി​ക്കാ​നു​ള്ള പ്രാ​യ​മാ​യി​ട്ടി​ല്ല: ഉ​മാ ഭാ​ര​തി

05:48 PM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നെ പു​ക​ഴ്ത്തി ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി. തേ​ജ​സ്വി വ​ള​രെ ന​ല്ല കു​ട്ടി​യാ​ണ്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ന​യി​ക്കാ​നു​ള്ള പ്രാ​യ​മാ​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

തേ​ജ​സ്വി​ക്ക് സം​സ്ഥാ​നം ഭരിക്കാൻ കഴിയുമായിരുന്നില്ല. ബി​ഹാ​ർ അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നും ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ലാ​ലു യാ​ദ​വി​ന്‍റെ ഭ​ര​ണം ബി​ഹാ​റി​നെ ജം​ഗി​ൾ രാ​ജി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. തേ​ജ​സ്വി​ക്ക് ന​യി​ക്കാ​ൻ ക​ഴി​വു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇനിയും വ​ള​രേ​ണ്ട​തു​ണ്ടെ​ന്നും ഉ​മാ ഭാ​ര​തി കൂ​ട്ടി​ച്ചേ​ർ​ത്തു.