അർണബിന്‍റെ അറസ്റ്റ്: മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രിനും ബോം​ബെ ഹൈ​ക്കോ​ട​തി​ക്കും സു​പ്രീം​കോ​ട​തി വിമർശനം

02:47 PM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നെ​യും ബോം​ബെ ഹൈ​ക്കോ​ട​തി​യെ​യും വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി. റി​പ്പ​ബ്ലി​ക് ചാ​ന​ല്‍ എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് അ​ര്‍​ണാ​ബ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

വ്യ​ക്തി​സ്വാ​ത​ന്ത്രം സം​ര​ക്ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്നും സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വി​രോ​ധ​മു​ള്ള​വ​രോ​ട് ഇ​ങ്ങ​നെ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ സു​പ്രീം​കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി വ​രു​മെ​ന്നും ഹൈ​ക്കോ​ട​തി ക​ട​മ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചൂണ്ടിക്കാ​ട്ടി.

ട്വീ​റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​ലും ആ​ളു​ക​ളെ ജ​യി​ലി​ല​ട​യ്ക്കു​ന്നു. ന​ല്‍​കാ​നു​ള്ള പ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ണോ. ആ​ത്മ​ഹ​ത്യാ​പ്രേരണ ഇ​തി​ല്‍ എ​ങ്ങ​നെ നി​ല​നി​ല്‍​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി ചോദിച്ചു.

2018-ല്‍ ​ന​ട​ന്ന ഒ​രു ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​ത്തി​നാ​ണ് അ​ര്‍​ണ​ബി​നെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.