ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ബി​ജെ​പി

01:32 PM Nov 11, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​തീ​ഷ് കു​മാ​ര്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി. "നി​തീ​ഷ്ജി മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. അ​ത് ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ന്ധ​ത​യാ​ണ്. അ​തി​ല്‍ സം​ശ​യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ല​ര്‍ വി​ജ​യി​ക്കും ചി​ല​രു​ടെ നേ​ട്ടം കു​റ​യും. എ​ങ്കി​ലും ഞ​ങ്ങ​ള്‍ തു​ല്യ​പ​ങ്കാ​ളി​ക​ളാ​ണ്'. സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി പ​റ​ഞ്ഞു.

73 സീ​റ്റു​ക​ളു​മാ​യി എ​ന്‍​ഡി​എ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി ബി​ഹാ​റി​ല്‍. എ​ന്നാ​ല്‍ 43 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ജെ​ഡി​യു​വി​ന് ല​ഭി​ച്ച​ത്.

നേ​ര​ത്തെ നി​തീ​ഷി​നോ​ട് മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​തീ​ഷി​നെ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത​ത്തി​യി​രി​ക്കു​ന്ന​ത്.