മുംബൈ: അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ അലിബാഗ് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ക്വാറന്റെന് കേന്ദ്രത്തില്‍ വച്ച് ജയില്‍ ജീവനക്കാര്‍ അര്‍ണബ് ഉള്‍പ്പടെയുള്ളവര്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അര്‍ണാബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിന്നാലെ അദ്ദേഹത്തെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു. റായ്ഗഡ് പോലീസാണ് അദ്ദേഹത്തെ ജയില്‍ മാറ്റിയത്.
2018ല്‍ നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റത്തിനാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
അർണബിന് ഫോൺ നൽകിയ സംഭവം; രണ്ട് ജയിൽ ജീവനക്കാർക്ക് സസ്പെൻഷൻ
12:35 PM Nov 11, 2020 | Deepika.com