മു​ന്ന​ണി​യി​ൽ സീ​റ്റ് കു​റ​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് ത​ട​സ​മ​ല്ലെ​ന്ന് ജെ​ഡി​യു

10:48 AM Nov 11, 2020 | Deepika.com
‌പാ​റ്റ്ന: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ജെ​ഡി​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി​സി​ഷ്ഠ് നാ​രാ​യ​ൺ സിം​ഗ്. നി​തീ​ഷ് കു​മാ​ർ വ്യ​ക്തി മാ​ത്ര​മ​ല്ല നേ​താ​വ് കൂ​ടി​യാ​ണെ​ന്നും മു​ന്ന​ണി​യി​ൽ സീ​റ്റ് കു​റ​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് ത​ട​സ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ധാ​ർ​മി​ക​ത ച​ർ​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ആ​കാം​ക്ഷ​യ്ക്ക് വി​രാ​മ​മി​ട്ടാ​ണ് ബി​ഹാ​റി​ൽ എ​ൻ​ഡി​എ മു​ന്ന​ണി അ​ധി​കാ​ര​മു​റ​പ്പി​ച്ച​ത്. നി​തീ​ഷ് കു​മാ​റി​ന് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തു​വെ​ങ്കി​ലും ബി​ജെ​പി ത​ന്നെ​യാ​ണ് സ​ഖ്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി. ജെ​ഡി​യു 43 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി സ്വ​ന്ത​മാ​ക്കി​യ​ത് 74 സീ​റ്റു​ക​ളാ​ണ്.