കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; 175 ഗ്രാം സ്വർണം പിടികൂടി
10:35 AM Nov 11, 2020 | Deepika.com
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മുഹദ്ദില് ആണ് പിടിയിലായത്. 175 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടികൂടി.