24 മ​ണി​ക്കൂ​റി​നി​ടെ 44,281 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 86 ല​ക്ഷം ക​ട​ന്നു

09:46 AM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,281 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 512 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 86,36,012 ആ​യി. മ​ര​ണ​സം​ഖ്യ 1,27,571 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,94,657 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 80,13,784 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 50,326 പേ​ര്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും രോ​ഗ​മു​ക്ത​രാ​യി.