കോഴിക്കോട്: പ്ലസ്ടു കോഴ ആരോപണ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയെ ഇന്നും ചോദ്യം ചെയ്യും. കോഴിക്കോട്ടെ ഇഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയും ഷാജിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിച്ചുവെന്നും തനിക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ രാഷ്ട്രിയ പ്രേരിതമാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജി വ്യക്തമാക്കി.
അതേസമയം, വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഇഡി കെ.എം. ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴക്കേസ്; കെ.എം. ഷാജിയെ ഇന്നും ചോദ്യം ചെയ്യും
10:21 AM Nov 11, 2020 | Deepika.com