ഡ​ൽ​ഹി​യി​ലെ വാ​യു നി​ല​വാ​രം മോ​ശം നി​ല​യി​ൽ തു​ട​രു​ന്നു

07:23 AM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​നി​ല വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. ആ​ന​ന്ദ് വി​ഹാ​റി​ൽ വാ​യു​നി​ല ഗു​രു​ത​രാ​വ​സ്ഥ രേ​ഖ​പ്പെ​ടു​ത്തി. ഇ​വി​ടെ അ​ന്ത​രീ​ക്ഷ വാ​യു​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) 402 രേ​ഖ​പ്പെ​ടു​ത്തി.

ന​ജാ​ഫ്ഗ​ട്ടി​ലും വാ​യു​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ടെ എ​ക്യു​ഐ 414 എ​ന്ന നി​ല​യി​ലാ​ണെ​ന്നും സ്ഥി​തി​ മോ​ശ​മാ​ണെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

മ​ന്ദി​ർ മാ​ർ​ഗ്, അ​ശോ​ക് വി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​യു​നി​ല വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. മ​ന്ദി​ർ മാ​ർ​ഗി​ൽ 364 ഉം ​അ​ശോ​ക് വി​ഹാ​റി​ൽ 397ഉം ​ആ​ണ് എ​ക്യു​ഐ.