പാറ്റ്ന: ബിഹാറിൽ ആകെയുള്ള 243ൽ 239 സീറ്റുകളിൽ വോട്ടെണ്ണൽ പൂർത്തിയായെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിൽ 122 സീറ്റുകളിൽ എൻഡിഎ വിജയിച്ചുവെന്നാണ് വിവരം. ബിജെപി- 72, ജെഡിയു- 42, വിഐപി- 4, എച്ച്എഎം- 4. മൂന്ന് സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നുവെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാർ: 239 സീറ്റുകളിൽ വോട്ടെണ്ണൽ പൂർത്തിയായി, എൻഡിഎ ജയത്തിലേക്കെന്ന് സൂചന
04:38 AM Nov 11, 2020 | Deepika.com