നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2.03 കിലോഗ്രം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇതിനു വിപണിയിൽ ഒരു കോടി രൂപയിലധികം വിലവരും.
ഫ്ളൈ ദുബായി വിമാനത്തിൽ ദുബായിൽ നിന്നു നെടുന്പാശേരിയിൽ എത്തിയ യാത്രക്കാരന്റെ പക്കൽ നിന്ന് 1,167 ഗ്രാം സ്വർണവും ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ നെടുന്പാശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശി എം. സജാദിൽ നിന്ന് 863 ഗ്രം സ്വർണവുമാണ് പിടികൂടിയത്.
നെടുന്പാശേരിയിൽ രണ്ടു കിലോ സ്വർണം പിടികൂടി
03:34 AM Nov 11, 2020 | Deepika.com