6010 പേ​ർ​ക്കു​കൂ​ടി ചൊ​വ്വാ​ഴ്ച കോ​വി​ഡ്; 28 മ​ര​ണം; സം​സ്ഥാ​ന​ത്ത് ആ​കെ 1742 മ​ര​ണം

06:05 PM Nov 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 6010 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 807, തൃ​ശൂ​ർ 711, മ​ല​പ്പു​റം 685, ആ​ല​പ്പു​ഴ 641, എ​റ​ണാ​കു​ളം 583, തി​രു​വ​ന​ന്ത​പു​രം 567, കൊ​ല്ലം 431, കോ​ട്ട​യം 426, പാ​ല​ക്കാ​ട് 342, ക​ണ്ണൂ​ർ 301, പ​ത്ത​നം​തി​ട്ട 234, വ​യ​നാ​ട് 112, ഇ​ടു​ക്കി 89, കാ​സ​ർ​ഗോ​ഡ് 81 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

28 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന്ത​പു​രം പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി (57), നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ത​ങ്ക​രാ​ജ​ൻ നാ​ടാ​ർ (57), പ്ലാ​മൂ​ട്ടു​ക​ട സ്വ​ദേ​ശി ജെ​റാ​ൾ​ഡ് (63), ഉൗ​രൂ​ട്ട​ന്പ​ലം സ്വ​ദേ​ശി മ​ധു (55), ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി ഡി. ​രാ​ഹി​ല (71), പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി ച​ക്ര​പാ​ണി (75), കൊ​ല്ലം മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി തോ​മ​സ് (71), ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി കെ. ​ജോ​ർ​ജ് (88), ഫ​രീ​ദി​യ ന​ഗ​ർ സ്വ​ദേ​ശി​നി സൈ​ന​ബ താ​ജു​ദീ​ൻ (54), പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​നി അ​നി​ത (51), കോ​ട്ട​യം സ്വ​ദേ​ശി ഇ​ബ്രാ​ഹീം കു​ട്ടി (75), ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി ശാ​ന്തി (37), കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി സെ​യ്ദ​ല​വി (72), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി വി​നു​കു​ട്ട​ൻ (27), എ​റ​ണാ​കു​ളം മു​രി​കും​പാ​ടം സ്വ​ദേ​ശി ടി.​ടി. ജോ​സ​ഫ് (77), തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി എം.​കെ. ച​ന്ദ്ര​ൻ (72), മു​ണ്ടൂ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​ൻ (67), ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ജോ​ണി (57), പാ​ല​ക്കാ​ട് മ​ണ്ണാ​ർ​കാ​ട് സ്വ​ദേ​ശി ഹം​സ (70), ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി​നി സൗ​മ്യ (35), തേ​ങ്കു​റി​ശി സ്വ​ദേ​ശി​നി ത​ങ്ക​മ്മ പ​ണി​ക്ക​ത്തി​യാ​ർ (84), മ​ല​പ്പു​റം സ്വ​ദേ​ശി​നി ഫാ​ത്തി​മ (80), കോ​ഴി​ക്കോ​ട് അ​രൂ​ർ സ്വ​ദേ​ശി നാ​ണു (58), ക​ല്ലാ​യി സ്വ​ദേ​ശി മൊ​യ്ദീ​ൻ (79), ക​ന്നു​ക്ക​ര സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ (75), ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സെ​യ്ദ് (62), ന​ടു​വി​ൽ സ്വ​ദേ​ശി കെ.​പി. അ​ഹ​മ്മ​ദ് (86), മു​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി പി.​കെ. സു​ലൈ​മാ​ൻ (68), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1742 ആ​യി. ഇ​തു​കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 100 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 5188 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 653 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​ഴി​ക്കോ​ട് 759, തൃ​ശൂ​ർ 685, മ​ല​പ്പു​റം 645, ആ​ല​പ്പു​ഴ 628, എ​റ​ണാ​കു​ളം 375, തി​രു​വ​ന​ന്ത​പു​രം 436, കൊ​ല്ലം 425, കോ​ട്ട​യം 420, പാ​ല​ക്കാ​ട് 182, ക​ണ്ണൂ​ർ 220, പ​ത്ത​നം​തി​ട്ട 180, വ​യ​നാ​ട് 104, ഇ​ടു​ക്കി 57, കാ​സ​ർ​ഗോ​ഡ് 72 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6698 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തി​രു​വ​ന​ന്ത​പു​രം 580, കൊ​ല്ലം 485, പ​ത്ത​നം​തി​ട്ട 175, ആ​ല​പ്പു​ഴ 559, കോ​ട്ട​യം 361, ഇ​ടു​ക്കി 105, എ​റ​ണാ​കു​ളം 1078, തൃ​ശൂ​ർ 1088, പാ​ല​ക്കാ​ട് 413, മ​ല​പ്പു​റം 545, കോ​ഴി​ക്കോ​ട് 798, വ​യ​നാ​ട് 135, ക​ണ്ണൂ​ർ 177, കാ​സ​ർ​ഗോ​ഡ് 199 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ചൊ​വ്വാ​ഴ്ച നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 78,694 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 4,15,158 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.