പാറ്റ്ന: ഇവിഎമ്മിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ്. ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കവേയാണ് ഇവിഎം ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.
ഉപഗ്രഹങ്ങൾ ഭൂമിയിലിരുന്ന് നിയന്ത്രിക്കാമെങ്കിൽ എന്തുകൊണ്ട് ഇവിഎമ്മുകളും ഹാക്ക് ചെയ്യാനാകില്ലെന്നാണ് അദ്ദേഹം ഹിന്ദിയിലെ ട്വീറ്റിൽ ചോദിച്ചത്. അമേരിക്കയിലെ തിരഞ്ഞെടുപ്പിൽ ഇവിഎമ്മുകൾ ഉപയോഗിച്ചിരുന്നെങ്കിൽ ട്രംപ് പരാജയപ്പെട്ടേക്കില്ലെന്നും അദ്ദേഹം പറയുന്നു.
ബിഹാറിൽ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. നിലവിൽ 19 സീറ്റുകളിൽ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.
ഉപഗ്രഹങ്ങളെപോലെ ഇവിഎമ്മുകളും ഹാക്ക് ചെയ്യാനാകുമെന്നു കോണ്‍ഗ്രസ്
04:52 PM Nov 10, 2020 | Deepika.com