ബി​ഹാ​റി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി

03:24 PM Nov 10, 2020 | Deepika.com
പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൻ​ഡി​എ മു​ന്നേ​റ്റ​ത്തി​ൽ ബി​ജെ​പി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. പാ​റ്റ്ന​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ചും മ​ധു​രം ന​ൽ​കി​യും ആ​ഘോ​ഷി​ക്കു​ന്നത്.

വൈ​കി​ട്ട് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ആ​ർ​ജെ​ഡി എം​പി മ​നോ​ജ് ഝാ ​പ​റ​ഞ്ഞു.