ക​മ​ല ഹാ​രിസി​ന് ത​മി​ഴി​ൽ ക​ത്ത​യ​ച്ച് ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ൻ

02:52 PM Nov 10, 2020 | Deepika.com
ചെ​ന്നൈ: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല ഹാ​രിസി​ന് ത​മി​ഴി​ല്‍ ക​ത്ത​യ​ച്ച് ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍. ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് സ്റ്റാലിൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചു.

ക​മ​ല​യു​ടെ അ​മ്മ ശ്യാ​മ​ള ഗോ​പാ​ല​ന്‍റെ മാ​തൃ​ഭാ​ഷ​യി​ല്‍ ല​ഭി​ക്കു​ന്ന ക​ത്ത് ക​മ​ല​യ്ക്ക് സ​ന്തോ​ഷം ന​ല്‍​കു​മെ​ന്ന് ക​രു​തു​ന്ന​താ​യും അ​മേ​രി​ക്ക​യ്ക്ക് നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം ത​മി​ഴ് പാ​ര​മ്പ​ര്യ​വും ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ന്‍ ക​ത്തി​ല്‍ കു​റി​ച്ചു.

ക​മ​ല​യു​ടെ വി​ജ​യം ഡി​എം​കെ​യു​ടെ രാ​ഷ്ട്രി​യ ആ​ശ​യ​ങ്ങ​ള്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ന്നു​വെ​ന്നും സ്റ്റാ​ലി​ന്‍ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.