ഇ​ത്ര​യും സ്വ​ത്ത് എ​ങ്ങ​നെ​യു​ണ്ടാ​യി; ഷാ​ജി​യോ​ട് എം.​വി.​ജ​യ​രാ​ജ​ൻ

01:28 PM Nov 10, 2020 | Deepika.com
ക​ണ്ണൂ​ർ: മു​സ്‌ലിം ​ലീ​ഗ് എം​എ​ൽ​എ കെ.​എം.​ഷാ​ജി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. എ​ട്ട് വ​ർ​ഷം​കൊ​ണ്ട് ഷാ​ജി​ക്ക് ഇ​ത്ര​യ​ധി​കം സ്വ​ത്തു​ക്ക​ൾ എ​വി​ടെ നി​ന്നു​ണ്ടാ​യെ​ന്ന് ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

200 മ​ട​ങ്ങ് വ​ർ​ധ​ന​വാ​ണ് ഷാ​ജി​യു​ടെ സ്വ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ​യു​ടെ വ​രു​മാ​ന ശ്രോ​ത​സി​നെ​ക്കു​റി​ച്ച് ഭാ​ര്യ​യ്ക്ക് പോ​ലും അ​റി​വി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു.

അ​തി​നി​ടെ പ്ല​സ് ടു ​കോ​ഴ​ക്കേ​സി​ൽ ഷാ​ജി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ഇ​ഡി ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​മെ​ന്ന് ഷാ​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച ശേ​ഷ​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ക​യ​റി​യ​ത്.