കൊച്ചി: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കി.
തന്റെ മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും അങ്ങനെ ചെയ്തൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് വിജയ് പി. നായരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
യൂട്യൂബറെ ആക്രമിച്ച സംഭവം; ഭാഗ്യലക്ഷ്മിക്കും മറ്റ് രണ്ടു പേർക്കും മുൻകൂർജാമ്യം
10:35 AM Nov 10, 2020 | Deepika.com