തോ​ൽ​വി സ​മ്മ​തി​ച്ച് ജെ​ഡി-​യു നേ​താ​വ്; പിന്നാലെ എൻഡിഎ മുന്നേറ്റം

10:07 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​ർ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മ​ഹാ​സ​ഖ്യം വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ജെ​ഡി-​യു വ​ക്താ​വ് ദേ​ശീ​യ വാ​ർ​ത്താ ചാ​ന​ലി​നോ​ട് തോ​ൽ​വി സ​മ്മ​തി​ച്ച​ത് കൗ​തു​ക​മാ​യി. പാ​ർ​ട്ടി വ​ക്താ​വ് കെ.​സി.​ത്യാ​ഗി​യാ​ണ് കോ​വി​ഡ് 19 മ​ഹാ​മാ​രി​യാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്ന പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ത്യാ​ഗി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ എ​ൻ​ഡി​എ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. നി​ല​വി​ൽ 119 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ​യും 116 സീ​റ്റു​ക​ളി​ൽ മ​ഹാ​സ​ഖ്യ​വും മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നു​ണ്ട്.