പാറ്റ്ന: ബിഹാറിൽ പോരാട്ടം കടുക്കുന്നു. മഹാസഖ്യവും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മഹാസഖ്യത്തിന്റെ മുന്നിലാണ് എൻഡിഎ.
ആദ്യ മണിക്കൂറിൽ പിന്നിലായിരുന്ന എൻഡിഎ പിന്നീട് മുന്നിലെത്തുകയായിരുന്നു. നിലവിൽ എൻഡിഎ 119 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 114 സീറ്റിലാണ് മഹാസഖ്യം മുന്നേറുന്നത്. എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് നേട്ടം കൊയ്യുന്നത്. ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്.
ജെഡിയു-ആർജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകർന്നു. അതേസമയം, മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
തൂക്കുസഭ വരുമോ..? മഹാസഖ്യത്തെ പിന്നിലാക്കി എൻഡിഎ
10:00 AM Nov 10, 2020 | Deepika.com