ജെ​ഡി​യു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ 70 ശ​ത​മാ​ന​വും പി​ന്നി​ൽ

09:47 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ ജെ​ഡി​യു​വി​ന് ക​ന​ത്ത തി​രി​ച്ച​ടി. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ 70 ശ​ത​മാ​ന​വും പി​ന്നി​ലാ​ണു​ള്ള​ത്. ജെ​ഡി​യു-​ആ​ർ​ജെ​ഡി പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​യു ത​ക​ർ​ന്നു. നി​തീ​ഷി​നെ തോ​ൽ​പ്പി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ എ​ൽ​ജെ​പി നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​ന്‍റെ നി​ല​പാ​ടും ജെ​ഡി​യു​വി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

അതേസമയം, ബിഹാറിലെ എൻഡിഎയിൽ ബിജെപി നേട്ടം കൊയ്യുകയാണ്. 55 സീറ്റുകളിലാണ് അവർ ലീഡ് ചെയ്തു നിൽക്കുന്നത്. എന്നാൽ ജെഡിയുവിന് 49 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുള്ളത്. അതേസമയം, ലീഡ് നിലയില്‍ മഹാസഖ്യവും എന്‍ഡിഎയും നൂറുകടന്നു. മഹാസഖ്യം 120 സീറ്റിലും എൻഡിഎ 112 സീറ്റിലുമാണ് മുന്നിട്ടു നിൽക്കുന്നത്.