കേ​വ​ല ഭൂ​രി​പ​ക്ഷ​വും ക​ട​ന്ന്... മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ലീ​ഡ് നി​ല ഉ​യ​രു​ന്നു

09:27 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി-​കോ​ണ്‍​ഗ്ര​സ് മ​ഹാ​സ​ഖ്യ​ത്തി​ന് വ​ൻ മു​ന്നേ​റ്റം. 126 സീ​റ്റു​ക​ളി​ൽ മ​ഹാ​സ​ഖ്യം മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 122 എ​ന്ന മാ​ന്ത്രി​ക​സം​ഖ്യ ക​ട​ന്ന് ലീ​ഡ്നി​ല ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ഹാ​സ​ഖ്യം.

എ​ൻ​ഡി​എ 109 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. എ​ൽ​ജെ​പി മൂ​ന്ന് സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ബി​ജെ​പി​യാ​ണ് നേ​ട്ടം കൊ​യ്യു​ന്ന​ത്. ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

ജെ​ഡി​യു-​ആ​ർ​ജെ​ഡി പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​യു ത​ക​ർ​ന്നു. മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പോ​രാ​ളി തേ​ജ​സ്വി യാ​ദ​വ് ഇ​ഫ​ക്ടി​ലേ​ക്കാ​ണ് ബി​ഹാ​ർ‌ ഫ​ലം നീ​ങ്ങു​ന്ന​ത്. മ​ഹാ​സ​ഖ്യം ഭ​ര​ണം പി​ടി​ക്കു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ളും പ്ര​വ​ചി​ക്കു​ന്ന​ത്.