ബിഹാറിൽ ആർജെഡി-കോൺഗ്രസ് കുതിപ്പ്: നൂറിടത്ത് മുന്നേറി മഹാസഖ്യം

08:53 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യ​ത്തി​ന് വ​ൻ മു​ന്നേ​റ്റം. 100 സീ​റ്റി​ലാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. അതേസമയം, 59 സീ​റ്റു​ക​ളി​ൽ മാത്രമാണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. മ​ഹാ​സ​ഖ്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​വും എ​ട്ടു സീ​റ്റ് മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ബി​ജെ​പി നേ​ട്ടം കൊ​യ്യു​ക​യാ​ണ്. ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ജെ​ഡി​യു-​ആ​ർ​ജെ​ഡി പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​യു ത​ക​ർ​ന്നു. മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പോ​രാ​ളി തേ​ജ​സ്വി യാ​ദ​വ് ഇ​ഫ​ക്ടി​ലേ​ക്കാ​ണ് ബിഹാർ‌ ഫലം നീങ്ങുന്നത്.

മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.