പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങി അരമണിക്കൂർ പിന്നിടുമ്പോൾ ആർജെഡി-കോൺഗ്രസ് മഹാസഖ്യം മുന്നേറുന്നു. 60 സീറ്റിലാണ് മഹാസഖ്യം മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ 34 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
മഹാസഖ്യത്തിലെ ആർജെഡി 36 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ഇടതുപക്ഷം ആറു സീറ്റിലുമാണ് മുന്നേറുന്നത്. അതേസമയം, എൻഡിഎയിൽ ജെഡിയു തിരിച്ചടി നേരിടുകയാണ്. 16 സീറ്റിൽ മാത്രമാണ് അവർ ലീഡ് ചെയ്യുന്നത്. എന്നാൽ ബിജെപി 20 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
തേജസ്വി ഇഫക്ടോ..? ബിഹാറിൽ ആദ്യ സൂചനകൾ ആർജെഡി-കോൺഗ്രസ് സഖ്യത്തിന്
08:34 AM Nov 10, 2020 | Deepika.com