പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അൽപ്പസമയത്തിനകം ആദ്യ ഫലസൂചനകൾ പുറത്തുവരും.
243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നേതൃത്വം നല്കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
എക്സിറ്റ് പോൾ മഹാസഖ്യത്തിനു മുൻതൂക്കം പ്രവചിക്കുന്നു. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണു വോട്ടെണ്ണൽ നടക്കുന്നത്. അതീവസുരക്ഷയാണു വോട്ടെണ്ണലിന് ഏർപ്പെടുത്തിയിരിക്കുന്നത്.
ആര് വാഴും ആര് വീഴും..? ബിഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു
08:05 AM Nov 10, 2020 | Deepika.com