ബി​ഹാ​ർ വോ​ട്ടെ​ണ്ണ​ൽ ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്

08:02 AM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ലെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത് ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും എ​ണ്ണ​ൽ ആ​രം​ഭി​ക്കു​ക.

എ​ല്ലാ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കും മാ​സ്ക് സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

38 ജി​ല്ല​ക​ളി​ലെ 55 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണു വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. അ​തീ​വ​സു​ര​ക്ഷ​യാ​ണു വോ​ട്ടെ​ണ്ണ​ലി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 414ഹാ​ളു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ ഏ​ഴ് വോ​ട്ടെ​ണ്ണ​ൽ മേ​ശ​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക.