പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി ട്രം​പ്

07:17 AM Nov 10, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി ഡോണൾഡ് ട്രംപ്. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് എ​സ്പ​റെ​യാ​ണ് ട്രം​പ് പു​റ​ത്താ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജി​ത​നാ​യി പു​റ​ത്തേ​ക്കു​ള്ള വ​ഴി​കാ​ത്തി​രി​ക്കു​ന്ന ട്രം​പ് 70 ദി​വ​സം കൂ​ടി വൈ​റ്റ്ഹൗ​സി​ൽ ത​നി​ക്കു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് എ​സ്പ​റെ പു​റ​ത്താ​ക്കി​യ​ത്.

ദേ​ശീ​യ ഭീ​ക​ര വി​രു​ദ്ധ​സേ​നാ ത​ല​വ​ൻ ക്രി​സ്റ്റ​ഫ​ർ സി. ​മി​ല്ല​ർ ആണ് ആ​ണ് പു​തി​യ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി. ട്രം​പി​ന്‍റെ തീ​രു​മാ​നം വ​ന്ന​തി​നു പി​ന്നാ​ലെ മി​ല്ല​ർ വൈ​റ്റ്ഹൗ​സി​ലെ​ത്തി സ്ഥാ​ന​മേ​റ്റെ​ടു​ത്തു.

ന​യ​ങ്ങ​ളി​ലെ ചേ​ർ​ച്ച​യി​ല്ലാ​യ്മ​യേ​ത്തു​ട​ർ​ന്ന് ആ​ദ്യ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി വ​ച്ച​തി​നു പി​ന്നാ​ലെ ആ​യി​രു​ന്നു എ​സ്പ​റെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് അ​വ​രോ​ധി​ച്ച​ത്.