പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. 243 മണ്ഡലങ്ങളിലേക്ക് മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ് നടന്നത്. നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നേതൃത്വം നല്കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
എക്സിറ്റ് പോൾ മഹാസഖ്യത്തിനു മുൻതൂക്കം പ്രവചിക്കുന്നു. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണു വോട്ടെണ്ണൽ നടക്കുക. അതീവസുരക്ഷയാണു വോട്ടെണ്ണലിന് ഏർപ്പെടുത്തിയിരിക്കുന്നത്. 414ഹാളുകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
പത്തു സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പു ഫലവും ഇന്നു പ്രഖ്യാപിക്കും. ഇതിൽ 28 മണ്ഡലങ്ങൾ മധ്യപ്രദേശിലാണ്.
ബിഹാർ വോട്ടെണ്ണൽ അൽപ സമയത്തിനകം: ഉറ്റുനോക്കി രാജ്യം
07:05 AM Nov 10, 2020 | Deepika.com