കോ​വി​ഡി​നെ തു​ര​ത്താ​ൻ മാ​സ്ക് മു​ഖ്യ​മെ​ന്ന് ബൈ​ഡ​ൻ

07:06 AM Nov 10, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: രാ​ജ്യ​ത്തെ കാ​ർ​ന്നു തി​ന്നു​ന്ന കോ​വി​ഡ് വൈ​റ​സി​നെ എ​ത്ര​യും വേ​ഗം തു​ര​ത്തേ​ണ്ട​തു​ണ്ടെ​ന്ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. നി​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യ​ല്ല മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി​ക്കൂ​ടി​യാ​ണ് ഇ​തെ​ന്നും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ ജീ​വ​ൻ ത​ന്നെ ര​ക്ഷി​ക്കാ​ൻ ന​മു​ക്കാ​യേ​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

കോ​വി​ഡ് വൈ​റ​സി​നെ തു​ര​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് പു​തി​യ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ച ശേ​ഷം ഡെ​ലാ​വേ​റി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ൽ മ​റ്റൊ​രു രാ​ഷ്ട്രീ​യ​വും കാ​ണ​രു​തെ​ന്നും ബൈ​ഡ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ആ​രാ​ണ് നി​ങ്ങ​ളു​ടെ നേ​താ​വെ​ന്ന​തോ, ആ​ർ​ക്കാ​ണ് നി​ങ്ങ​ൾ വോ​ട്ട് ചെ​യ്ത​തെ​ന്നോ, നി​ങ്ങ​ളു​ടെ പാ​ർ​ട്ടി ഏ​താ​ണ് എ​ന്ന​തോ ഒ​ന്നും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​ക്ക​രു​തെ​ന്നും നി​യു​ക്ത പ്ര​സി​ഡ​ന്‍റ്് ആ​ഹ്വാ​നം ചെ​യ്തു.

നേ​ര​ത്തെ, ഡോ​ണ​ൾ​ഡ് ട്രം​പ് മാ​സ്കി​നെ​തി​രെ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​നാ​യ ശേ​ഷം വൈ​റ്റ് ഹൗ​സി​ൽ തി​രി​ച്ചെ​ത്തി​യ ട്രം​പ് മാ​സ്ക് ഊ​രി മാ​റ്റി​യ ശേ​ഷം ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യാ​നെ​ത്തി​യ ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.