വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയെ പിടിച്ചുലയ്ക്കുന്ന കോവിഡിനെ തുരത്താൻ പ്രത്യേക ദൗത്യസേനയുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.
ഇന്ത്യൻ വംശജനായ വിവേക് മൂർത്തിയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡേവിഡ് കെസ്ലറും പ്രഫസർ മാർസെല്ല നുനെസ് സ്മിത്തുമാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
യുഎസ് പ്രസിഡന്റായി ബൈഡൻ ചുമതലയേറ്റെടുക്കുന്പോൾ കോവിഡിനെ നേരിടാനുള്ള വ്യക്തമായ രൂപരേഖ സംഘം ഇവർക്ക് കൈമാറും. തങ്ങളുടെ കോവിഡ് പ്രതിരോധ പദ്ധതിയെക്കുറിച്ചുള്ള ഏഴു പോയിന്റ് അജൻഡ ബൈഡനും ഹാരിസും നേരത്തെ പറത്തുവിട്ടിരുന്നു.
എല്ലാ അമേരിക്കക്കാർക്കും സൗജന്യ കോവിഡ് പരിശോധന നടപ്പാക്കും, പിപിഇ കിറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കും, ചികിത്സയും വാക്സീനും ഫലപ്രദമായി എല്ലാവർക്കും ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കും തുടങ്ങിയ നിർദേശങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്.
കോവിഡിനെ തുരത്താൻ ഇന്ത്യൻ വംശജന്റെ നേതൃത്വത്തിൽ ദൗത്യ സംഘം രൂപീകരിച്ച് ബൈഡൻ
06:28 AM Nov 10, 2020 | Deepika.com