റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള നീക്കം സഖ്യസേന പരാജയപ്പെടുത്തി. സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികിയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്‍പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.
സൗദി അറേബ്യക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം
06:21 AM Nov 10, 2020 | Deepika.com