യു​എ​ഇ​യി​ല്‍ ക്വാ​ഡ് ബൈ​ക്കു​ക​ള്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

06:12 AM Nov 10, 2020 | Deepika.com
അ​ല്‍​ഐ​ൻ: യു​എ​ഇ​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ ക്വാ​ഡ് ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ല്‍​ഐ​നി​ലെ ന​ഹ​ല്‍ ഏ​രി​യ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്വ​ദേ​ശി യു​വാ​വാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. സീ​ഹ് സ​ബ്റ​യി​ലു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ലും യു​വാ​വ് മ​രി​ച്ചു.

സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​രു​തെ​ന്ന് നി​ര​ന്ത​രം ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.