മോസ്കോ റഷ്യൻ സൈനിക ഹെലികോപ്റ്റർ അസർബൈജാൻ വെടിവെച്ചിട്ടു. സംഭവത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് അസർബൈജാന്റെ വിശദീകരണം.അർമേനിയൻ അതിർത്തിയിൽ പറക്കുകയായിരുന്ന എംഐ 24 ഹെലികോപ്റ്ററാണ് അസർബൈജാൻ വീഴ്ത്തിയത്.
സംഭവത്തിൽ അസർബൈജാൻ മാപ്പ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
റഷ്യൻ സൈനിക ഹെലികോപ്റ്റർ അസർബൈജാൻ വെടിവച്ചിട്ടു
03:19 AM Nov 10, 2020 | Deepika.com