ന്യൂയോർക്ക്: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള റൂസ്വെൽറ്റ് ഹോട്ടൽ അടക്കുന്നു. 1924 മുതൽ മിഡ്ടൗണ്‍ മാൻഹട്ടന്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമാണ് റൂസ്വെൽറ്റ് ഹോട്ടൽ.
കഴിഞ്ഞ നൂറു വർഷത്തോളമായി അതിഥികളെ സ്വീകരിച്ചിരുന്ന റൂസ്വെൽറ്റ് ഹോട്ടലിന്റെ വാതിലുകൾ എന്നന്നേക്കുമായി അടച്ചിടുകയാണെന്ന് ഹോട്ടലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
ന്യൂയോർക്കിലെ മാൻഹട്ടനിലെ 45-ാം സ്ട്രീറ്റിലെ മാഡിസണ്‍ അവന്യൂവിന്റെ ഒരു ഭാഗത്താണ് റൂസ്വെൽറ്റ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പ്രസിദ്ധമായ റൂസ്വെൽറ്റ് ഹോട്ടൽ അടക്കുന്നു
07:08 AM Nov 10, 2020 | Deepika.com