ഡോ​ക്‌​ലാ​മി​ൽ ട​ണ​ൽ നി​ർ​മി​ച്ച് ചൈ​ന

10:37 PM Nov 09, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡോ​ക് ലാ​മി​ൽ ട​ണ​ൽ നി​ർ​മി​ച്ച് ചൈ​ന. അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ചൈ​ന ട​ണ​ൽ നി​ർ​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

2019 ഓ​ഗ​സ്റ്റി​ലെ​യും ക​ഴി​ഞ്ഞ മാ​സ​ത്തെ​യും ഉ​പ​ഗ്ര​ഹ ദൃ​ശ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഈ ​പ്ര​ദേ​ശ​ത്ത് ചൈ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​താ​യി മു​ൻ​പും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

വ​രും മാ​സ​ങ്ങ​ളി​ൽ കൊ​ടും​ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ച് ഈ ​മേ​ഖ​ല​യി​ലൂ​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ് ചൈ​ന​യു​ടെ ഈ ​നീ​ക്ക​മെ​ന്ന് സൈ​നി​ക​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു.