ന്യൂഡൽഹി: ഒന്നര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാഫലം അറിയുന്ന കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ ഏറ്റവും ആധികാരികമെന്ന് കരുതുന്ന പിസിആർ പരിശോധനയേക്കാൾ വേഗത്തിൽ ഫലം ലഭിക്കുന്നതാണു പുതിയ കിറ്റ്.
ടാറ്റയും സർക്കാരും സംയുക്തമായി വികസിപ്പിച്ച ഈ സ്രവ പരിശോധനാ കിറ്റ്, ആന്റിജൻ പരിശോധനയേക്കാൾ കൃത്യമാണെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെപ്റ്റംബറിൽ അറിയിച്ചിരുന്നു. പരിശോധന നടത്തി ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാം.
കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞു. ഒരു മാസം 10 ലക്ഷം കിറ്റുകൾ നിർമിക്കും. പരിശോധന നടത്താൻ ചെലവേറിയ ഉപകരണങ്ങൾ ആവശ്യമില്ലാത്തതിനാൽ തന്നെ കൂടുതൽ ലാബുകൾക്ക് ഇനിമുതൽ കോവിഡ് പരിശോധന ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാഫലം; കിറ്റ് പുറത്തിറക്കി ടാറ്റ
08:30 PM Nov 09, 2020 | Deepika.com