ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ർ​ണ​ബി​ന്‍റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഗ​വ​ർ​ണ​ർ

01:55 PM Nov 09, 2020 | Deepika.com
മും​ബൈ: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട‌് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ശ്യാ​രി. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖു​മാ​യി ഗവർണർ സം​സാ​രി​ച്ചു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ർ​ണ​ബി​ന്‍റെ സു​ര​ക്ഷ​യെ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യു​ണ്ട്. ജ​യി​ലി​ൽ അ​ർ​ണ​ബി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ലി​ബാ​ഗി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ർ​ണ​ബ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്. മ​റ്റൊ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും അ​ർ​ണ​ബ് സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന് റാ​യ്ഗ​ഡ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.

2018ൽ ​ആ​ർ​ക്കി​ടെ​ക്‌​ടും ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റു​മാ​യ അ​ൻ​വ​യ് നാ​യി​ക്കും അ​മ്മ​യും ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. മും​ബൈ ലോ​വ​ർ പ​രേ​ലി​ലെ വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ അ​ർ​ണ​ബി​നെ ന​വം​ബ​ർ 18 വ​രെ അ​ലി​ബാ​ഗ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്തു. കോ​വി​ഡ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യി മാ​റ്റി​യ സ്കൂ​ളി​ലാ​യി​രു​ന്നു അ​ർ​ണ​ബി​നെ ആ​ദ്യം പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.