കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 320 രൂപ വർധിച്ച ശേഷമാണ് ഇന്നും വില കൂടിയത്.
38,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
സ്വർണ വില കൂടി
01:10 PM Nov 09, 2020 | Deepika.com