നടൻ ചിരഞ്ജീവിയ്ക്ക് കോവിഡ്
11:53 AM Nov 09, 2020 | Deepika.com
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിൽ പോയി. രോഗലക്ഷണമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ചിരഞ്ജീവി നിർദേശിച്ചു.