സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഷോ​ർ​ട് സ​ർ​ക്യൂ​ട്ട​ല്ലെ​ന്ന് അ​ന്തി​മ റി​പ്പോ​ർ​ട്ട്

08:29 AM Nov 09, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ർ​ട് സ​ർ​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്.

മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ൻ​റെ അം​ശ​മു​ള്ള കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു നേ​ര​ത്തെ ഫി​സി​ക്സ് വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

പെ​ട്രോ​ൾ, ഡീ​സ​ൽ അം​ശം ഉ​ണ്ടോ​യെ​ന്ന​താ​ണ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ന്വേ​ഷി​ച്ച​ത്. എ​ന്നാ​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഓ​ഗ​സ്റ്റ് 25 നാ​യി​രു​ന്നു തീ​പി​ടു​ത്തം.

അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ തീ​യി​ട്ട​താ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. എ​ന്നാ​ൽ ഷോ​ർ​ട്സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.