നോയിഡ: തോക്ക് ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കവേ അബദ്ധത്തിൽ വെടി പൊട്ടി യുവാവ് മരിച്ചു. ഗ്രേറ്റർ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരൻ സൗരഭ് മാവിയാണ് നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹ്യത്ത് നകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു
വർഷങ്ങളായി നകുൽ ശർമ്മയും സൗരഭ് മാവിയും സുഹൃത്തുക്കളാണ്. ഇരുവരുടെയും സുഹൃത്തായ സച്ചിനെ കാണാൻ കാറിൽ പോകുന്നതിനിടെയാണ് സംഭവം നടന്നത്. കാറിൽ വച്ച് തോക്ക് നെഞ്ചിനോട് ചേർത്ത് വച്ച് സെൽഫിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൗരഭ്.
ഇതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ സൗരഭിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നകുൽ ശർമ്മ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.
തോക്ക് ചൂണ്ടി സെൽഫി എടുക്കാൻ ശ്രമം; യുവാവ് വെടിയേറ്റ് മരിച്ചു
06:13 AM Nov 09, 2020 | Deepika.com