വോ​ട്ടെ​ണ്ണ​ലി​ന് മു​ന്നോ​ടി​യാ​യി പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ആ​ർ​ജെ​ഡി

06:15 AM Nov 09, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​ർ വോ​ട്ടെ​ണ്ണ​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ച്ച​ട​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ പാ​ർ​ട്ടി.

പ​ട​ക്കം പൊ​ട്ടി​ക്കു​ക​യോ എ​തി​രാ​ളി​ക​ളെ ക​യ്യേ​റ്റം ചെ​യ്യു​ക​യോ വ​ഴി​ക്കി​ട​നോ ചെ​ല്ല​രു​തെ​ന്ന് ആ​ർ​ജെ​ഡി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ആ​ർ​ജെ​ഡി​യു​ടെ നി​ർ​ദേ​ശം.

’ന​വം​ബ​ർ പ​ത്തി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ഫ​ലം എ​ന്താ​യാ​ലും നാം ​ന​ന്നാ​യി പെ​രു​മാ​റ​ണം. സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണം. ഒ​രു പ്ര​വ​ർ​ത്ത​ക​നും നി​റ​ങ്ങ​ൾ, പ​ട​ക്കം മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. വി​ജ​യാ​വേ​ശ​ത്തി​ൽ അ​ച്ച​ട​ക്കം മ​റ​ക്ക​രു​ത്’ ആ​ർ​ജെ​ഡി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​വും സൗ​ക​ര്യ​വു​മാ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യം അ​തി​നെ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബാ​ധി​ക്ക​രു​തെ​ന്നും മ​റ്റൊ​രു ട്വീ​റ്റി​ൽ ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി.