ദുബായ്: ഐപിഎല്ലിൽ ചരിത്രത്തിലാദ്യമായി ഡൽഹി ഫൈനലിൽ കടന്നു. ക്വാളിഫയറിൽ ഹൈദരാബാദിനെ 17 റൺസിന് തോൽപ്പിച്ചാണ് ഡൽഹി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ.
ഹൈദരാബാദിനായി കെയ്ന്‍ വില്യംസണും (67) അബ്ദുല്‍ സമദും (33) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഡല്‍ഹിയ്ക്കായി നാലു വിക്കറ്റ് നേടിയ റബാദയും മൂന്നു വിക്കറ്റ് നേടിയ സ്റ്റോയിൻസും ഹൈദരാബാദിനെ വരിഞ്ഞുമുറുക്കുകയായിരുന്നു.
നേരത്തേ, ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 189 റൺസെടുത്തത്. ധവാൻ 50 പന്തുകൾ നേരിട്ട് ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടെ 78 റൺസെടുത്തു.
ഹൈദരാബാദ് വീണു, ഡൽഹി ഫൈനലിൽ
11:40 PM Nov 08, 2020 | Deepika.com