കോട്ടയം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീന് എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭയം മൂലം പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ സർക്കാർ നീക്കം നടത്തുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കമറുദ്ദീനെതിരായ പോലീസ് നടപടി നിയമപരമല്ല. ഇതുവരെ ഒരു അഴിമതിയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനായില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയം ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ സർക്കാർ നീക്കം നടത്തുന്നുവെന്ന് ഉമ്മൻചാണ്ടി
10:13 PM Nov 08, 2020 | Deepika.com