മുംബൈ: കോവിഡ് വ്യാപനം ചെറുക്കാൻ അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീപാവലിക്ക് ശേഷം ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തിറക്കാനാണ് തീരുമാനമെന്ന് ഉദ്ധവ് അറിയിച്ചു.
അതേസമയം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമെടുത്തതായി താക്കറെ പറഞ്ഞു. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകള്‍ ഉടൻ തുറക്കുമെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്.
ആരാധനാലയങ്ങൾ ഉടൻ തുറക്കുമെന്ന് ഉദ്ധവ് താക്കറെ
09:36 PM Nov 08, 2020 | Deepika.com