കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
പൂക്കോയ തങ്ങള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല.
അതേസമയം, കേസിൽ അറസ്റ്റിലായ എം.സി. കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്കി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് അപേക്ഷ നല്‍കിയത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
06:31 PM Nov 08, 2020 | Deepika.com