കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എംഎൽഎ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കളികളാണെന്നും ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമങ്ങളോട് നേതാക്കൾ പറഞ്ഞു.
ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. കമറുദ്ദീൻ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കൾ അറിയിച്ചു.
കമറുദ്ദീന്റെ അറസ്റ്റ് അന്യായമാണെന്നും കേസിൽ സമഗ്രമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കമറുദ്ദീനെതിരായ ആരോപണത്തില്‍ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
"ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായം'; കമറുദ്ദീന് ലീഗിന്റെ പിന്തുണ
05:06 PM Nov 08, 2020 | Deepika.com